നൈരാശ്യവും മോഹഭംഗങ്ങളും
തിരമാലകളായി  അടിച്ചുകയരുമ്പോയും
ജീവിതത്തിലേക്ക് എന്നെ മാടിവിളിക്കുന്നത്
അകലെ കാണുന്ന ചക്രവാളത്തിന്റെ അനന്തതയാണ്  

ഇന്ന് എന്‍റെ സ്വപ്നങ്ങളെല്ലാം
ആ ചക്രവാളത്തിനു സമമാണ്..
അതിരുകളില്ലാതെ
പരന്നുകിടക്കുന്ന നീലാകാശം
അതിനുമാപ്പുരത്തെക്ക് ഞാനെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍
അത്.. പ്രതീക്ഷയെന്ന പട്ടമാണ്...
കൂട്ടിക്കെട്ടാനുള്ള വെമ്പലില്‍ നൂലറ്റുപോവുന്ന പട്ടം  

ഒരിക്കല്‍ ആ പട്ടം
മഴയ്ക്കു ശേഷമുള്ള മഴവില്ല് കാണാന്‍
പരത്തിവിട്ടതായിരുന്നു ഞാന്‍
നൂലട്ടു  കടലില്‍ വീണുകുതിര്‍ന്നുപോയ പട്ടം
എന്നോട് പറഞ്ഞു ഒരുപാട് കാര്യങ്ങള്‍..  

ആശകള്‍ നൊമ്പരങ്ങള്‍ മാത്രം നല്‍കുന്നു
ആകയാല്‍ ആശകളെല്ലാം പ്രതീക്ഷകലാക്കുക
കാരണം മഴക്കും വെഴിലിനുമിടയില്‍
തെളിയുന്ന മഴവില്ല് പോലെ
കണ്ണീരിനും പുന്ചിരിക്കുമിടയില്‍
ഒരു തെളിഞ്ഞ മനസ്സുണ്ടാവും
എവിടെയെങ്കിലും..
പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ...
 
Picture
Picture

    Hakeem Mons

    ഞാന്‍ ഒരു എഴുത്തുകാരനല്ല... മനസ്സില്‍ ഉരുണ്ടു കൂടുന്നത് ഇടക്കിടക്ക് കുത്തിക്കുറിക്കും എന്ന് മാത്രം... എഴുതാന്‍ വളരെ മടിയാണ്... ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടപാടിനിടക്ക് എഴുതാന്‍ എവിടെ സമയം.....

    Archives

    January 2011
    September 2010
    August 2010

    Categories

    All
    കവിത
    Story

    RSS Feed